Friday, November 7, 2014

പെണ്ണിനെ കീഴടക്കാൻ വേണ്ട ഗുണങ്ങൾ ...

പെണ്‍മനസ്സ് കീഴടക്കി ജീവിക്കണം എന്നുള്ളത് എല്ലാ പുരുഷന്മാരുടെയും ആഗ്രഹമാണ്. പദവിയും പണവും സൗന്ദര്യവുമൊന്നുമല്ല പെണ്ണിനെ വിജയിക്കാനുള്ള കാര്യങ്ങൾ. മറ്റു  ചിലതാണ് .
സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ഗുണമാണ്  പൗരുഷത്തോടെ പെരുമാറുക എന്നത്. സ്വന്തം അഭിപ്രയങ്ങൾ  തുറന്നു പറയാൻ മടികാണിക്കുകയും അരുത്. അതുപോലെ നല്ല കാര്യങ്ങളില്‍ അഭിനന്ദിയ്ക്കാന്‍ മറക്കരുത്. ഇത് സ്ത്രീകളെ ആകര്‍ഷിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. റൊമാന്റിക് പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടും. തന്റെ സ്ത്രീയോടുള്ള പ്രണയം തുറന്നു പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കണം.
ശാരീരിക അടുപ്പവും ദാമ്പത്യത്തില്‍ പ്രധാനം. ഇതും സ്ത്രീകള്‍ തന്റെ പുരുഷനെ അംഗീകരിയ്ക്കാന്‍ ഇടയാക്കുന്ന ഒരു ഗുണമാണ്. പറയാതെ തന്നെ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും തന്റെ സ്ത്രീയെ മനസിലാക്കാന്‍ സാധിയ്ക്കണം. ഇത് തന്റെ പുരുഷനെക്കുറിച്ചുള്ള സ്ത്രീയുടെ മതിപ്പു വര്‍ദ്ധിപ്പിയ്ക്കും.
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുക. ഇത് സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്ന മറ്റൊരു പുരുഷഗുണമാണ്.  കുട്ടികളുടെ കാര്യങ്ങളും മറ്റും  ഭാര്യയുടെ മാത്രം ചുമതലയാണ് എന്ന് കരുതാതെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യാൻ ശ്രമിക്കുക . ചെറിയ ചെറിയ കാര്യങ്ങള്‍ മതിയാകും ചിലപ്പോള്‍ അവരെ സന്തോഷിപ്പിയ്ക്കാന്‍. അപ്രതീക്ഷിതമായി രാവില ബെഡ് കോഫി നല്‍കുക പോലുള്ള കാര്യങ്ങള്‍.  വീട്ടുജോലികൾ ചെയ്യണമെന്നല്ല, അപ്രതീക്ഷിതമായി  അവരെ സന്തോഷിപ്പിയ്ക്കാന്‍ എന്തെങ്കിലും ഇത്തരത്തിൽ  ചെയ്‌താൽ തന്റെ പുരുഷന്റെ കരുതലിനെപ്പറ്റി അവര്‍ക്കു മതിപ്പു വര്‍ദ്ധിയ്ക്കും.

No comments:

Post a Comment